Tuesday, August 9, 2011

ചെമ്പന്‍ ചിന്തകള്‍




-സുരേഷ് നെല്ലിക്കോട്


ഇവന്‍ എന്റെ ചെമ്പന്‍ കുഞ്ഞ്.
ഇപ്പോള്‍ കണ്ടുകണ്ടിവനെന്നെ
പേടിയേയില്ല!

ആദ്യമൊക്കെ ഇവനെന്റെ
വാക്കുകള്‍ തട്ടിമറിച്ച്,
ആകാശത്തിലേയ്ക്കുയരുകയോ,
വെള്ളത്തിലേക്കൂളിയിടുകയോ
ചെയ്തിരുന്നു.

ഇപ്പോള്‍,
എന്റെ ചെമ്പനെന്നെ
പേടിയേയില്ല.

തൊട്ടാല്‍,
പഴയസ്നേഹമൊന്നുമില്ലല്ലോ
എന്നപോല്‍,
കണ്ണുകളടയ്ക്കും.

പിന്നെ,
ഞാന്‍ കേണാല്‍
കരയേണ്ടെന്നും
ഇങ്ങനെയല്ലേ വിമാനം
താഴേക്കിറങ്ങുന്നതെന്ന്
അനുകരിച്ചു കാണിക്കും.

അല്ലെങ്കില്‍,
പഴയതു പോലെ
വെള്ളത്തിലേയ്ക്കു മുങ്ങി,
കൊക്കിലൊരു
മീനുമായി വരും.

എന്നിട്ട്, ഞാന്‍ ചോദിച്ചാലോ,
അപ്പോള്‍ വിഴുങ്ങും.

ചിരിച്ചിട്ട്,
കണ്ണുകളിറുക്കി
അവന്‍ പറയുകയായിരുന്നു,
പസിഫിക്കിന്റെ ചെമ്പന്‍ കൂട്ടം
ഇപ്പോള്‍ സ്വതന്ത്രരാണെന്നും,
കൂട്ടത്തോടെ
പിന്നാലെയുണ്ടെന്നും!

-----------------

No comments: